സിക : കേന്ദ്രസംഘം ഇന്ന് തിരുവവന്തപുരം ജില്ലാ കളക്ടറുമായി കൂടിക്കാഴ്ച നടത്തും

Kerala

സിക സ്ഥിതി വിലയിരുത്താന്‍ സംസ്ഥാനത്തെത്തിയ കേന്ദ്രസംഘം ഇന്ന് തിരുവവന്തപുരം ജില്ലാ കളക്ടറുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 10.30നാണ് കൂടിക്കാഴ്ച. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനുള്ള കര്‍മ പദ്ധതി കേന്ദ്രസംഘം വിലയിരുത്തും.

നിര്‍മാണം പൂര്‍ത്തിയാക്കാത്ത കെട്ടിടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണെന്ന് തിരുവനന്തപുരം ഡിഎംഒ കോര്‍പ്പറേഷന്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ നാല് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിരുന്നു.