വേദനിക്കുന്നവര്‍ക്ക് നല്‍കുന്ന ആത്മാര്‍പ്പണത്തോടെയുള്ള പരിപാലനത്തിന് നഴ്സുമാര്‍ക്ക് ലോകം ആദരവര്‍പ്പിക്കുന്ന ദിനമാണിന്ന്; ഇന്ന് അന്താരാഷ്ട്ര നഴ്‌സിംഗ് ദിനം. കോവിഡ് ദുരിതങ്ങളില്‍ വീണുപോകാതെ ലോകത്തെ കാത്തുസൂക്ഷിച്ചതിൻറെ ഉപകാരസ്മരണ കൂടിയാണ് നഴ്സുമാര്‍ക്ക് ഈ ദിനം അര്‍പ്പിക്കുന്നത്. അയര്‍ലലണ്ടിലുടനീളം ആശുപത്രി മാനേജ്മെന്റുകളും വിവിധ സംഘടനകളും നഴ്സിംഗ് ഡേ വിവിധ പരിപാടികളോടെ അര്‍ഥപൂര്‍ണ്ണമാക്കുകയാണ്.
ഫ്ളോറന്‍സ് നൈറ്റിംഗേലിൻറെ ജന്മദിനമാണ് (മേയ് 12) എല്ലാ വര്‍ഷവും ഇന്റര്‍നാഷണല്‍ നഴ്‌സ് അന്താരാഷ്ട്ര ദിനമായി കൊണ്ടാടുന്നത്. തൻറെ ജീവിതത്തിൻറെ ഭൂരിപക്ഷം സമയവും കാന്‍സര്‍ രോഗികള്‍ക്കായി സമര്‍പ്പിക്കുകയായിരുന്നു മാലാഖയെന്ന നാമം നഴ്സുമാര്‍ക്ക് ചാര്‍ത്തിക്കൊടുത്ത ഈ ആരോഗ്യ പ്രവര്‍ത്തക.
തൻറെ ജീവിതത്തിലെ പ്രയാസകരമായ വേളകളില്‍ രോഗികള്‍ക്കൊപ്പം യാത്ര ചെയ്യാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നായിരുന്നു ഇവര്‍ പറഞ്ഞിരുന്നത്.
തൻറെ അടുത്തെത്തുന്ന ഓരോ രോഗികള്‍ക്കും ഓരോ തവണയും മികച്ച സേവനം നല്‍കാനാണ് അവര്‍ ശ്രമിച്ചത്. നഴ്‌സിംഗ് വെല്ലുവിളികള്‍ നിറഞ്ഞതാണ്. എന്നിരുന്നാലും ഈ കരിയര്‍ തിരഞ്ഞെടുത്തതില്‍ ഒരിക്കലും ഖേദിച്ചിട്ടില്ലെന്നും ലഭിച്ച എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്തിയെന്ന് സത്യസന്ധമായി പറയാനാകുമെന്നും ഫ്ളോറന്‍സ് നൈറ്റിംഗേല്‍ വ്യക്തമാക്കിയിരുന്നു.
യു എച്ച് ജി, മെര്‍ലിന്‍ പാര്‍ക്ക്, പോര്‍ട്ടിയന്‍കുല ഹോസ്പിറ്റല്‍ എന്നിവ ഉള്‍പ്പെടുന്ന സോള്‍ട്ട ഹോസ്പിറ്റല്‍ ഗ്രൂപ്പ്, ഈ ദിനത്തില്‍ നഴ്സസിംഗ് സമൂഹത്തിനാകെ കൃതജ്ഞത അര്‍പ്പിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുകയാണ്. കോവിഡ് പാന്‍ഡെമിക്കിലുടനീളം അക്ഷീണം പ്രയത്നിച്ച നഴ്‌സിംഗ് ടീമുകള്‍ക്ക് നന്ദി പറയുകയാണെന്ന് സോള്‍ട്ട നഴ്‌സിംഗ് ചീഫ് ഡയറക്ടര്‍ പോള്‍ ഹൂട്ടണ്‍ പറഞ്ഞു.