ലോകകപ്പ് യോഗ്യത നേടുന്ന ആദ്യ ലാറ്റിനമേരിക്കന്‍ ടീമായി ബ്രസീല്‍

Headlines International Sports

ലണ്ടന്‍: 2022ല്‍ ഖത്തറില്‍ നടക്കാനിരിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിന് യോഗ്യത നേടി ബ്രസീല്‍. കൊളംബിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് ബ്രസീല്‍ ലോകകപ്പ് ടിക്കറ്റ് ഉറപ്പിച്ചത്. ഇതോടെ ലാറ്റിനമേരിക്കയില്‍ നിന്ന് ആദ്യം യോഗ്യത നേടുന്ന ടീമായി ബ്രസീല്‍. 72-ാം മിനിറ്റില്‍ ലൂക്കാസ് പാക്വേറ്റയാണ് വിജയഗോള്‍ നേടിയത്.

ലാറ്റിനമേരിക്കയില്‍ 12 കളികളില്‍ നിന്നും ബ്രസീല്‍ 34 പോയിൻറ്മായി ഒന്നാം സ്ഥാനത്താണ്. 11 കളികളില്‍ നിന്നും 25 പോയിൻറ്മായി അര്‍ജന്റീന രണ്ടാം സ്ഥാനത്തുണ്ട്. 13 വീതം കളികളില്‍ നിന്നും 20 പോയിൻറ്മായി ഇക്വഡോറും 16 പോയിൻറ്മായി ചിലിയും മൂന്നും നാലും സ്ഥാനങ്ങളിലാണ്. ആദ്യ നാലു ടീമുകള്‍ക്ക് ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത ലഭിക്കും.