ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്തൊന്‍പത് കോടി മുപ്പത്തിയഞ്ച് ലക്ഷം കവിഞ്ഞു

Covid

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്തൊന്‍പത് കോടി മുപ്പത്തിയഞ്ച് ലക്ഷം കവിഞ്ഞു. മരണസംഖ്യ 41.51 ലക്ഷം കടന്നു. നിലവില്‍ ഒരു കോടി മുപ്പത്തിയഞ്ച് ലക്ഷം സജീവ കേസുകളാണ് ഉള്ളത്.

അമേരിക്കയില്‍ വീണ്ടും കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയാണ്. ആകെ രോഗബാധിതരുടെ എണ്ണം മൂന്നരക്കോടി പിന്നിട്ടു. 6.26 ലക്ഷം പേര്‍ മരിച്ചു. രണ്ട് കോടി തൊണ്ണൂറ്റിനാല് ലക്ഷം പേര്‍ രോഗമുക്തി നേടി.

ഇന്ത്യയില്‍ ഇതുവരെ മൂന്ന് കോടി നാല് ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്ന് ശതമാനമാനത്തില്‍ താഴെയാണ് രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.നിലവില്‍ 4.18 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.