ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത് കോടി അറുപത്തിയെട്ട് ലക്ഷം പിന്നിട്ടു

Covid

ന്യൂയോര്‍ക്ക്‌ : ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ഏഴ് ലക്ഷത്തിനടുത്ത് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഇരുപത് കോടി അറുപത്തിയെട്ട് ലക്ഷം പിന്നിട്ടു. 43.57 ലക്ഷം പേര്‍ മരിച്ചു.നിലവില്‍ ഒരുകോടി അറുപത്തിയൊന്‍പത് ലക്ഷം പേരാണ് ചികിത്സയിലുള്ളത്.

അമേരിക്കയാണ് ഒരു ലക്ഷത്തിലധികം കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി എഴുപത്തിമൂന്ന് ലക്ഷമായി ഉയര്‍ന്നു.6.39 ലക്ഷം പേര്‍ മരിച്ചു.

ഇന്ത്യയില്‍ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 40,120 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 21,445 രോ​ഗി​ക​ളു​മാ​യി കേ​ര​ളം​ത​ന്നെ​യാ​ണ് എ​ണ്ണ​ത്തി​ല്‍ മു​ന്നി​ല്‍. ഇ​ന്ന​ലെ 585 പേ​ര്‍​കൂ​ടി മ​രി​ച്ച​തോ​ടെ മൊ​ത്തം മ​ര​ണ​സം​ഖ്യ 4.3 ല​ക്ഷം ക​വി​ഞ്ഞു. രാ​ജ്യ​ത്ത് ഇ​തു​വ​രെ 3.21 കോ​ടി പേ​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ച്ചു. ഇ​വ​രി​ല്‍ 3.13 കോ​ടി പേ​ര്‍ രോ​ഗ​മു​ക്തി​നേ​ടി. നി​ല​വി​ല്‍ 3.85 ല​ക്ഷം രോ​ഗി​ക​ളാ​ണ് രാ​ജ്യ​ത്ത് ചി​കി​ത്സ​യി​ലു​ള്ള​ത്.

ഡ​ല്‍​ഹി​യി​ല്‍ തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ദി​ന​വും കോ​വി​ഡ് ബാ​ധി​ച്ച്‌ ആ​രും മ​രി​ച്ചി​ല്ല എ​ന്ന​ത് ആ​ശ്വാ​സ​മാ​യി. ക​ഴി​ഞ്ഞ ​ദി​വ​സം പു​തു​താ​യി 49 പേ​ര്‍​ക്കു മാ​ത്ര​മാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. 0.07 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. ര​ണ്ടാം ത​രം​ഗം വ്യാ​പി​ച്ച​ശേ​ഷം ത​ല​സ്ഥാ​ന​ത്ത് എ​ട്ടാം ത​വ​ണ​യാ​ണ് കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ ഇ​ല്ലാ​ത്ത ദി​വ​സം രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്.