ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി തൊണ്ണൂറ്റിയേഴ് ലക്ഷം പിന്നിട്ടു

Covid

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി തൊണ്ണൂറ്റിയേഴ് ലക്ഷം പിന്നിട്ടു. പതിനേഴ് കോടി ഇരുപത്തിയേഴ് ലക്ഷം പേര്‍ രോഗമുക്തി നേടി. ആകെ മരണസംഖ്യ 40,83,139 ആയി ഉയര്‍ന്നു.അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. ഇന്തോനേഷ്യയിലും പ്രതിദിന കേസുകളുടെ എണ്ണം കുത്തനെ ഉയരുകയാണ്.

ഇന്ത്യയില്‍ കോ​വി​ഡ് ക​ണ​ക്കു​ക​ള്‍ വീ​ണ്ടും ഉ​യ​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 41,806 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. 39,130 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. രോ​ഗ​മു​ക്തി നി​ര​ക്ക് 97.28 ശ​ത​മാ​ന​മാ​ണ്.

രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് കേ​സു​ക​ള്‍ 3.09 കോ​ടി​യാ​ണ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 581 മ​ര​ണ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തോ​ടെ 4,11,989 പേ​ര്‍​ക്ക് മ​ഹാ​മാ​രി​യി​ല്‍ ജീ​വ​ന്‍ ന​ഷ്ട​മാ​യി. കോ​വി​ഡ് ബാ​ധി​ച്ചു നി​ല​വി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 4,32,041 ആ​ണ്.