ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിരണ്ട് കോടി പതിനഞ്ച് ലക്ഷം കടന്നു

Covid

ന്യൂയോര്‍ക്ക്‌ : ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിരണ്ട് കോടി പതിനഞ്ച് ലക്ഷം കടന്നു.കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 45.81 ലക്ഷം പേര്‍ മരിച്ചു. പത്തൊന്‍പത് കോടി എണ്‍പത് ലക്ഷം പേര്‍ രോഗമുക്തി നേടി.

അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം നാല് കോടി പിന്നിട്ടു. 6.66 ലക്ഷം പേര്‍ മരിച്ചു. മൂന്ന് കോടി ഇരുപത്തിയൊന്ന് ലക്ഷം പേര്‍ രോഗമുക്തി നേടി.

ഇന്ത്യയില്‍ പ്രതിദിന കൊവിഡ് രോഗികളില്‍ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,766 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 308 പേര്‍ മരിച്ചു. 38,091 പേര്‍ രോഗമുക്തി നേടി.ചികിത്സയിലുള്ള രോഗികളുടെ എണ്ണം ഉയരുകയാണ്. രാജ്യത്ത് 4.10 ലക്ഷം പേര്‍ ചികിത്സയില്‍ കഴിയുന്നതില്‍ രണ്ടര ലക്ഷത്തിലധികം പേര്‍ ഉള്ളത് കേരളത്തിലാണ്.

ഒക്ടോബറില്‍ പ്രതീക്ഷിക്കുന്ന കൊവിഡിന്റെ മൂന്നാമത്തെ തരംഗത്തിന് മുമ്ബായി രോഗവ്യാപനം നിയന്ത്രിക്കാന്‍ പ്രതിരോധ നടപടി സംസ്ഥാനങ്ങള്‍ കര്‍ശനമാക്കുമ്ബോള്‍ ആര്‍-വാല്യു ഉയര്‍ന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ്.