ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ അഞ്ചാം കിരീടം നേടി നോര്‍വീജിയന്‍ പ്രതിഭ മാഗ്നസ് കാള്സണ്. റഷ്യന്‍ ചലഞ്ചര്‍ ഇയാന്‍ നീപോംനീഷിയെ കീഴടക്കിയാണ് കാള്സന് വീണ്ടും ചാമ്പ്യനായത്. 3.5 പോയിന്റിനെതിരെ 7.4 പോയിന്റുമായി നിപോംനീഷിയെ കാള്സന് ‘ചെക്ക്മേറ്റ്’ ആക്കി.
പതിനാല് റൗണ്ടുകളുള്ള ഫൈനലിലെ 11-ാം മത്സരത്തിലും ജയം ഉറപ്പിച്ചാണ് അദ്ദേഹം താന്‍ തന്നെയാണ് രാജാവെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞത്. കറുത്ത കരുക്കളുമായി കളിച്ചെങ്കിലും നിപോംനീഷിയുടെ അബദ്ധങ്ങള്‍ കാള്‍സനെ അനായാസം ജയത്തിലെത്തിച്ചു.
ഫൈനലില്‍ നാലു മത്സരങ്ങളില്‍ ജയം കാള്‍സനൊപ്പം നിന്നു. അതോടെ മൂന്ന് റൗണ്ടുകള്‍ അവശേഷിക്കെ കാള്സണ് കിരീടവുമായി കളംവിടുകയും ചെയ്തു.