പട്ടാമ്പി : ഭാരതപ്പുഴയിൽ പട്ടാമ്പി പാലത്തിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. പോന്നൂർ കാര്യാട്ടുകര സനീഷിൻറെ ഭാര്യ കെ.എസ്.ഹരിത (28)യാണ് മരിച്ചത്. ഇന്ന് രാവിലെ കണ്ടെത്തിയ മൃതദേഹം കൈ വെട്ടിമാറ്റിയ നിലയിലായിരുന്നു. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. സംഭവം കൊലപാതകമാണെന്നാണ് പോലീസിൻറെ പ്രാഥമിക നിഗമനം.
ഹരിതയെ കാണാതായിട്ട് രണ്ട് ദിവസമായി. ബാങ്കിൽ പോകാൻ ഇറങ്ങിയ യുവതി പിന്നീട് തിരിച്ചെത്തിയില്ല. ബാങ്കിലേക്ക് പോകാനായി സ്‌കൂട്ടറിൽ വീട്ടിൽ നിന്ന് പുറപ്പെട്ടു. കാണാതായതിനെ തുടർന്ന് വീട്ടുകാർ പേരാമംഗലം പോലീസിൽ പരാതി നൽകി.
പോലീസ് അനേഷണം നടക്കവേ ആണ് മൃതദേഹം ഭാരതപ്പുഴയിൽ കണ്ടെത്തിയത്. ഹരിതയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഇവർ സഞ്ചരിച്ച സ്കൂട്ടർ മുണ്ടൂരിൽ നിന്ന് കണ്ടെത്തി.