ഇന്നും നാളെയും വാരാന്ത്യ ലോക്ക്ഡൗണ്‍

Covid

സംസ്ഥാനത്ത് ആശങ്കയായി കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും ഉയര്‍ന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ഇന്നും നാളെയും വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരും. അവശ്യമേഖലകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതി. ഹോട്ടലുകളില്‍ നിന്നും ഹോം ഡെലിവറി മാത്രമായിരിക്കും ഉണ്ടാവുക. ബേക്കറികള്‍, പലവ്യഞ്ജനം, പഴം, പച്ചക്കറി, മീന്‍, മാംസം എന്നിവ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴു മുതല്‍ വൈകിട്ട് വരെ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. കെ.എസ്.ആര്‍.ടി.സി അവശ്യ സര്‍വീസുകള്‍ നടത്തും.

അതേസമയം സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പിനികള്‍, കമ്മീഷനുകള്‍ എന്നിവയിലെ ഉദ്യോഗസ്ഥരുടെ ഹാജര്‍ നിലയില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ അറിയിച്ചു.