സംസ്ഥാനത്തെ ബാറുകളില്‍ ഇന്ന് മുതല്‍ മദ്യം നല്‍കുമെന്ന് ബാറുടമകള്‍. കണ്‍സ്യൂമര്‍ ഫെഡ് ഷോപ്പുകളും ഉടന്‍ തുറക്കും. വെയര്‍ഹൗസ് ചാര്‍ജ് 25 ശതമാനത്തില്‍ നിന്ന് പതിമൂന്ന് ശതമാനമായി കുറച്ചതിന് പിന്നാലെയാണ് ബാറുടമകളുടെ തീരുമാനം.
ബാറുകള്‍ വഴി മദ്യം പാഴ്‌സലായിട്ടാണ് നല്‍കുക. ബാറുടമകളുമായി നടത്തിയ ചര്‍ച്ചയില്‍ വെയര്‍ഹൗസ് നികുതി 25ല്‍ നിന്ന് 13 ആയി കുറയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ബെവ്കോ തുറന്നതിന് പിന്നാലെ ബിവറേജസ് ഔട്ട്ലെറ്റുകളുടെ മുന്നിലെ ആള്‍ക്കൂട്ടം ശ്രദ്ധയില്‍പ്പെട്ട ഹൈക്കോടതി സര്‍ക്കാറിെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വിവാഹത്തിന് 20 പേര്‍ മതിയെന്ന് നിഷ്‌കര്‍ഷിക്കുന്ന സര്‍ക്കാര്‍ ബിവറേജസിന് മുന്നിലെ നീണ്ട നിര ഒഴിവാക്കാന്‍ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി ചോദിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാറുകളിലെ മദ്യവില്‍പന പുനഃരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.