ന്യൂക്ലിയര്‍ ഹൈ അലേര്‍ട്ടുമായി പുടിന്‍

Breaking News Europe International Russia

ബ്രസല്‍സ് : ആണവായുധങ്ങള്‍ ഉള്‍പ്പെടുത്തി റഷ്യയുടെ പ്രതിരോധ സേനയെ അതീവജാഗ്രതയില്‍ നിര്‍ത്താന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിൻറെ ഉത്തരവ്,

അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഉള്‍പ്പെടെയുള്ള നാറ്റോ ശക്തികള്‍ റഷ്യക്കെതിരെ ‘ആക്രമണാത്മകമായ പ്രസ്താവനകള്‍’ നടത്തുകയും , ഒപ്പം റഷ്യക്കെതിരെ കടുത്ത സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് ഇത്തരമൊരു സാഹചര്യത്തിലേക്ക് റഷ്യ എത്തുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി.

അസ്വീകാര്യമായ നിര്‍ദേശമാണ് പുടിന്‍ ഇപ്പോള്‍ നടത്തിയിട്ടുള്ളതെന്ന് ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡര്‍ ലിന്‍ഡ തോമസ് ഗ്രീന്‍ഫീല്‍ഡ് പറഞ്ഞു.

‘അതിനര്‍ത്ഥം പ്രസിഡന്റ് പുടിന്‍ ഈ യുദ്ധം നിര്‍ത്താനൊന്നും തയാറല്ലെന്ന സന്ദേശമാണെന്ന് അവര്‍ പറഞ്ഞു. മറ്റുള്ളവര്‍ അദ്ദേഹത്തിൻറെ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും ശക്തമായ രീതിയില്‍ തടയേണ്ടതുണ്ട്,’ എംഎസ് തോമസ്-ഗ്രീന്‍ഫീല്‍ഡ് സിബിഎസ് ‘ഫേസ് ദി നേഷന്‍’-ന് നല്‍കിയ അഭിമുഖത്തില്‍ ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡര്‍ പറഞ്ഞു.