പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണo ; വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ സമരത്തിന് ഒരുങ്ങുന്നു

Kerala

പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സമരത്തിന് ഒരുങ്ങുന്നു. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഇന്ന് ഏകദിന നിരാഹാരം അട്ടപ്പള്ളത്തെ വീടിന് മുന്നില്‍ നടത്തും. അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് സമരം.

സമരം അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന എം ജെ സോജന്‍, ചോക്കോ എന്നിവര്‍ക്കെരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ്. സമരരംഗത്ത് ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് വരെ ഉണ്ടാവുമെന്ന് പെണ്‍കുട്ടികളുടെ ‘അമ്മ പറഞ്ഞു. ഏകദിന നിരാഹാര സമരം ഇന്ന് രാവിലെ പത്ത് മണിക്ക് ആരംഭിക്കും. വി കെ ശ്രീകണ്ഠന്‍ എം പി ഏകദിന നിരാഹാര സമരം ഉദ്ഘാടനം ചെയ്യും.

പെണ്‍കുട്ടികളുടെ അമ്മ നേരത്തെ മുഖ്യമന്ത്രിക്കും പാലക്കാട് ജില്ലാ പൊലീസ് മേധാവിക്കും ഉദ്യോഗസ്ഥര്‍ക്കെതരെ നടപടി ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു.സിബിഐക്ക് കേസ് വിട്ടെങ്കിലും പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിരുന്നില്ല.