വിഎസ് അച്യുതാനന്ദന് ഇന്ന് 98-ാം പിറന്നാള്‍

Headlines Kerala Politics

തിരുവനന്തപുരം: ഏറ്റവും മുതിർന്ന രാഷ്ട്രീയക്കാരനും മുൻ കേരള മുഖ്യമന്ത്രിയും സംസ്ഥാനത്തെ ഏറ്റവും പ്രശസ്തനായ ഉദ്യോഗസ്ഥനുമായ വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വി.എസ് ബുധനാഴ്ച 98 വയസ്സ് തികയുന്നു.

കോവിഡ് വ്യാപനവും ആരോഗ്യ പ്രശനങ്ങളും മൂലം കഴിഞ്ഞ 2 വര്ഷങ്ങളായി രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്ന് പൂർണമായും ഒഴിഞ്ഞ്, വീട്ടിൽ വിശ്രമത്തിൽ കഴിയുകയാണ് ജനനായകൻ.  പ്രായാധിക്യവും അദ്ദേഹത്തെ സജീവ രാഷ്ട്രീയത്തിൽ നിന്നും വിട്ട് നില്ക്കാൻ നിർബന്ധിതനാക്കിയിട്ടുണ്ട്.

തിരുവനന്തപുരത്ത് മകൻ വിഎ അരുൺ കുമാറിന്റെ ബാർട്ടൺഹിലിലെ വസതിയിലാണ് വിഎസ് ഇപ്പോൾ വിശ്രമ ജീവിതം നയിക്കുന്നത്. ഇടയ്ക്കുണ്ടായ പക്ഷാഘാതം മൂലം നിരവധി ആരോഗ്യ പ്രശ്‍നങ്ങൾ വിഎസ് അച്ചുതാനന്ദൻ ഇപ്പോൾ നേരിടുന്നുണ്ട്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ സമയത്ത് വിഎസ് അച്യുതാനന്ദൻ ഭരണ പരിഷ്ക്കാര കമ്മീഷൻ അധ്യക്ഷനായി പ്രവർത്തിച്ചിരുന്നു. എന്നാൽ ജനുവരിയിൽ ഈ പദവിയിൽ നിന്നും ഒഴിയുകയായിരുന്നു.