ഒമിക്രോണ്‍ ആശങ്കയില്‍ വിമാന യാത്രികര്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

Business Europe Headlines Tourism

ഡബ്ലിന്‍: ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിമാന യാത്രികര്‍ക്കുള്ള സുരക്ഷാ മാനദണ്ഡങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും എച്ച്എസ്ഇയുടെ ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ സര്‍വൈലന്‍സ് സെന്റര്‍ അപ്‌ഡേറ്റ് ചെയ്തു.

ഒമിക്രോണ്‍ സ്ഥിരീകരിച്ച വിമാന യാത്രികരുടെ കോണ്ടാക്ട് ട്രേസിംഗ് നടത്തണമെന്ന മാര്‍ഗ്ഗനിര്‍ദ്ദേശമാണ് പുറപ്പെടുവിച്ചത്. മാത്രമല്ല, ഈ വിമാനങ്ങളിലെ എല്ലാ യാത്രക്കാരെയും ബന്ധപ്പെടണമെന്നും മാര്‍ഗ്ഗനിര്‍ദ്ദേശം പറയുന്നു. ആവശ്യമുള്ളവര്‍ക്ക് 10 ദിവസത്തെ ഹോം ക്വാറന്റൈന്‍ നല്‍കണമെന്നും അത് വ്യവസ്ഥ ചെയ്യുന്നു.

ഫസ്റ്റ് കോണ്ടാക്ടുകള്‍ വിമാനമെത്തിയ തീയതി മുതല്‍ 10 ദിവസത്തേക്ക് ഹോം ക്വാറന്റൈനില്‍ (സെല്‍ഫ്-ഐസൊലേറ്റ്) പോകണമെന്ന് മാര്‍ഗ്ഗനിര്‍ദ്ദേശം പറയുന്നു. പത്താം ദിവസവും പരിശോധനയ്ക്ക് ശേഷം വൈറസിനെ കണ്ടെത്തിയില്ലെങ്കില്‍ ക്വാറന്റൈയ്ന്‍ അവസാനിപ്പിക്കാം.

2020 സമ്മറില്‍ അയര്‍ലണ്ടില്‍ പുതിയ വകഭേദങ്ങളുള്‍പ്പെടെയുള്ള കേസുകള്‍ പുനസ്ഥാപിക്കുന്നതില്‍ അന്താരാഷ്ട്ര യാത്രകള്‍ വലിയ പങ്ക് വഹിച്ചതായി പഠനങ്ങള്‍ തെളിയിച്ചിരുന്നു.

ഡബ്ലിനിലേക്കുള്ള ഏഴ് മണിക്കൂര്‍ വിമാന യാത്രയില്‍ നിന്നും രൂപപ്പെട്ട ഔട്ട് ബ്രേയ്ക്കില്‍ അയര്‍ലണ്ടില്‍ 59 കോവിഡ് ബാധിതരാണ് ഉള്‍പ്പെട്ടത്.

ഒമിക്രോണ്‍ വേരിയന്റിനെക്കുറിച്ചുള്ള ആശങ്കകളാണ് പുതിയ യാത്രാ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ഗവണ്‍മെന്റിനെ പ്രേരിപ്പിച്ചത്.