കോവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഇന്ന് കേരളത്തില്‍ സന്ദര്‍ശനം നടത്തും

Kerala

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയുടെ നേത്യത്വത്തില്‍ കേന്ദ്ര സംഘം ഇന്ന് കേരളത്തില്‍ സന്ദര്‍ശനം നടത്തും. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്നതിനുള്ള കാരണം സംഘം വിലയിരുത്തും. സംസ്ഥാനത്തെത്തുന്ന കേന്ദ്രമന്ത്രി മുഖ്യമന്ത്രിയുമായി കൂടികാഴ്ച നടത്തുന്നുണ്ട്.

രാജ്യത്ത് തന്നെ കോവിഡ് വ്യാപനം ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം.കഴിഞ്ഞ ഏഴുദിവസം രാജ്യത്ത് രേഖപ്പെടുത്തിയ കോവിഡ് കേസുകളില്‍ ശരാശരി 51.51 ശതമാനവും കേരളത്തില്‍ നിന്നാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കേരളത്തിലെ സാഹചര്യം ഗുരുതരമാണെന്ന് കേന്ദ്ര സംഘം വിലയിരുത്തിയിരുന്നു.ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി കേന്ദ്രമന്ത്രി ചര്‍ച്ച നടത്തും.