രാജ്യദ്രോഹക്കുറ്റം കാലഹരണപ്പെട്ടു എന്ന് സുപ്രീം കോടതി പറഞ്ഞു തരും മുന്‍പ് നൂറു കര്‍ഷകര്‍ക്കെതിരെ രാജ്യദ്രോഹക്കേസ് ചുമത്തി

General

ഹരിയാനയില്‍ ബി.ജെ.പി നേതാവിന്റെ കാര്‍ ആക്രമിച്ചെന്നാരോപിച്ച്‌ നൂറു കര്‍ഷകര്‍ക്കെതിരെ രാജ്യദ്രോഹക്കേസ് ചുമത്തി. ഹരിയാനയിലെ സിര്‍സയില്‍ ജൂലൈ 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാജ്യദ്രോഹ കുറ്റത്തിന്​ പുറമേ കൊലപാതക ശ്രമവും കര്‍ഷകര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്​. കര്‍ഷക സമരത്തിന്‍റെ നേതാക്കളായ ഹരിചരണ്‍ സിങ്​, പ്രഹ്ലാദ്​ സിങ്​ എന്നിവരും കേസില്‍ പ്രതികളാണ്​.

രാജ്യ​ദ്രോഹ കുറ്റം ചുമത്തിയതിനെതിരെ സംയുക്​ത കിസാന്‍ മോര്‍ച്ച രംഗത്തെത്തി. ​കര്‍ഷകര്‍ക്കെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന്​ കിസാന്‍ മോര്‍ച്ച വ്യക്​തമാക്കി. രാജ്യദ്രോഹകുറ്റം കൊളോണിയല്‍ കാലത്തെ നിയമമാണെന്നും ഇതില്‍ പുനരാലോചന വേണമെന്നും സുപ്രീംകോടതി ഇന്ന്​ വ്യക്​തമാക്കിയിരുന്നു.