കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് വമ്പന്‍ വിജയത്തിലേക്ക്. ഏറ്റവും പുതിയ കണക്കനുസരിച്ച് ഉമ തോമസിൻറെ ലീഡ് 11 ,000 കടന്നു. 11,008 വോട്ടുകളുടെ ലീഡാണ് ഇപ്പോള്‍ ഉമ തോമസിനുള്ളത്. ശക്തമായ ത്രികോണ മത്സരം , ഇഞ്ചോടിഞ്ച് പോരാട്ടമാവുമെന്നും വിലയിരുത്തലുകളെയൊക്കെ നിഷ്പ്രഭമാക്കിയാണ് യുഡിഎഫിൻറെ തേരോട്ടം.
നഗര കേന്ദ്രങ്ങളില്‍ എല്‍ഡിഎഫിൻറെ ജോ ജോസഫിന് വലിയ തിരിച്ചടി നേരിട്ടു. പോളിംഗ് കുറഞ്ഞ ബൂത്തുകളില്‍ പോലും ഉമാ തോമസ് തന്നെ മുന്നിലെത്തി. തൃക്കാക്കരയില്‍ യുഡിഎഫ് അനുകൂല ട്രെന്‍ഡ് അണികളെ ആവശത്തിലാഴ്ത്തിയിരിക്കുകയാണ്. പലയിടങ്ങളിലും മുദ്രാവാക്യം വിളികളെല്ലാം ആരംഭിച്ചുകഴിഞ്ഞു.
നാലാം റൗണ്ട് വോട്ട് നില നാലാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ വോട്ട് നില ഇങ്ങനെ
ഉമാ തോമസ് 25556
ജോ ജോസഫ് 16628
എ എന്‍ രാധാകൃഷ്ണന്‍ 5199
അനില്‍ നായര്‍ 32
ജോമോന്‍ ജോസഫ് 154
സി പി ദിലീപ് നായര്‍ 15
ബോസ്‌കോ കളമശേരി 53
മന്മഥന്‍ 33
നോട്ട 374