കീവ് : യുദ്ധക്കെടുതിയില്‍ കഴിയുന്ന ഉക്രൈനില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡൻറെ ഭാര്യ ജില്‍ ബൈഡൻറെ സന്ദര്‍ശനം. ഞായറാഴ്ചയായിരുന്നു അമേരിക്കന്‍ പ്രഥമ വനിതയുടെ അപ്രതീക്ഷിത സന്ദര്‍ശനം.
സ്ലൊവാക്യ വഴിയായിരുന്നു ജില്‍ ബൈഡന്‍ ഉക്രൈനിലെത്തിയത്. അവിടെയെത്തിയ ജില്‍ ബൈഡന്‍ പ്രസിഡന്റിൻറെ ഭാര്യ ഒലീന സെലെന്‍സ്‌കയെ നേരില്‍ക്കണ്ടു. കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുടിയൊഴിപ്പിക്കപ്പെട്ട സിവിലിയന്‍ അഭയാര്‍ഥി കേന്ദ്രമായി ഉപയോഗിക്കുന്ന ഒരു സ്‌കൂളിലായിരുന്നു സന്ദര്‍ശനം. ഒലീനയ്ക്ക് ജില്‍ പൂക്കള്‍ സമ്മാനിച്ചു. അമേരിക്കയിലെ ജനങ്ങള്‍ ഉക്രെയ്നിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും തെളിയിക്കുന്നതിനാണ് ഉക്രൈന്‍ സന്ദര്‍ശിച്ചതെന്ന് ജില്‍ ബൈഡന്‍ പറഞ്ഞു. ക്രൂരമായ ഈ യുദ്ധം അവസാനിപ്പിക്കേണ്ടതുണ്ടെന്നും ഇവര്‍ പറഞ്ഞു.
റഷ്യ ഉക്രെയ്ന്‍ ആക്രമിച്ചതിന് ശേഷമുള്ള ഒലീന സെലെന്‍സ്‌കയുടെ ആദ്യ പൊതുപരിപാടിയാണിതെന്ന് യു എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.