കീവിലെ റഷ്യ-ഉക്രസൗഹൃദ സ്മാരകങ്ങള്‍ പൊളിച്ച് നീക്കി

Headlines Russia Ukraine

കീവ് : യുദ്ധം എല്ലാം തകര്‍ക്കുകയാണ് സ്നേഹവും സൗഹൃദവും സാഹോദര്യവുമെല്ലാം. ഒരു കാലത്ത് ‘ചങ്ക്സ്’ ആയിരുന്നു റഷ്യയും ഉക്രൈനും. മുന്‍ സോവിയറ്റ് യൂണിയന്‍ അംഗങ്ങളായ ഇവര്‍ ഇപ്പോള്‍ ബദ്ധ വൈരികളാണ്. ദുരിതം വിതച്ച യുദ്ധത്തെ തുടര്‍ന്ന് ഉക്രെയ്‌നും റഷ്യയും തമ്മിലുണ്ടായിരുന്ന ചരിത്രപരമായ ബന്ധവും ഇവിടെ വഴി പിരിയുകയാണ്. പഴയ സൗഹൃദം വ്യക്തമാക്കുന്ന കീവിലെ സ്മാരകം അധികൃതര്‍ നീക്കം ചെയ്തു.

1982 -ലാണ് കീവിൻറെ മധ്യഭാഗത്ത് ഉക്രെയ്നിൻറെയും റഷ്യയുടെയും പുനരേകീകരണത്തെ അടയാളപ്പെടുത്തുന്ന ഈ സ്മാരകം സ്ഥാപിച്ചത്. ഉക്രൈനെയും സമാധാനപ്രിയരായ ജനതയെയും നശിപ്പിക്കാനുള്ള റഷ്യയുടെ ക്രൂരമായ ആഗ്രഹം കണക്കിലെടുത്താണ് ഈ സ്നേഹ സ്മാരകം നീക്കം ചെയ്യുന്നതെന്ന് കീവ് മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്‌കോ പറഞ്ഞു. റഷ്യയുമായും സോവിയറ്റ് യൂണിയനുമായും ബന്ധപ്പെട്ട കീവിലെ 60 ഓളം സ്മാരകങ്ങള്‍ നീക്കുമെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിലെ 460 തെരുവുകളും മറ്റ് വസ്തുക്കളും പുനര്‍നാമകരണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.