കീവ് : റഷ്യയുടെ ആധുനിക യുദ്ധ ടാങ്കുകള്‍ തകര്‍ത്തെന്നും 30000 സൈനികരെ വധിച്ചെന്നും അവകാശവാദവുമായി ഉക്രൈന്‍. റഷ്യയുടെ 30% ആധുനിക ആയുധങ്ങള്‍ സൈന്യം നശിപ്പിച്ചതായി ഉക്രൈന്‍ ആഭ്യന്തര വകുപ്പ് അഡ്വൈസര്‍ വിക്ടര്‍ ആന്‍ഡ്രൂസിവ് വ്യക്തമാക്കി. സോവ്യറ്റ് കാലത്ത് നിര്‍മ്മിക്കപ്പെട്ട ടി 62 ഇനത്തില്‍പ്പെട്ട ടാങ്കുകളാണ് നശിപ്പിച്ചത്.
കീവിൻറെ ഈ അവകാശ വാദത്തെക്കുറിച്ച് ക്രെംലിന്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല. സ്വന്തം കണക്കുകളും പുറത്തുവിട്ടിട്ടില്ല. അതേസമയം, ലുഹാന്‍സ്‌ക് മേഖലയില്‍ റഷ്യ കനത്ത നാശം വിതയ്ക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
യു എന്‍ എച്ച് സി ആര്‍ കണക്കനുസരിച്ച് ഏകദേശം മുപ്പത് ലക്ഷം ഉക്രൈയ്ന്‍ അഭയാര്‍ഥികള്‍ രാജ്യം ഉപേക്ഷിച്ചതായാണ് വിലയിരുത്തല്‍. ഇവര്‍ അയല്‍ രാജ്യങ്ങളിലേയ്ക്കും യൂറോപ്പിലേയ്ക്കും അഭയം തേടിയതായാണ് റിപ്പോര്‍ട്ടുകള്‍.