യൂറോപ്പ് യുദ്ധഭീതിയിൽ ഉക്രെയ്ന്‍ വിടണമെന്നു രാജ്യങ്ങൾ

Breaking News Europe UK USA

ഡബ്ലിന്‍ : ഉക്രെയ്നില്‍ ഇപ്പോഴുള്ള എല്ലാ ഐറിഷ് പൗരന്മാരോടും അടിയന്തരമായി ആ രാജ്യം വിട്ടു പോരണമെന്ന് ഐറിഷ് സര്‍ക്കാര്‍..

ഇതുവരെ, ഉക്രെയ്നിലേക്കുള്ള അത്യാവശ്യ യാത്രകള്‍ക്ക് ഐറിഷ് സര്‍ക്കാര്‍ അനുകൂലമായിരുന്നു.എന്നാല്‍ ഇന്നലെ ഉച്ചകഴിഞ്ഞതോടെ സ്ഥിതിഗതികള്‍ വഷളാവുകയാണെന്ന വ്യക്തമായ സൂചനകള്‍ വന്നതോടെ പുറത്തിറക്കിയ പ്രസ്താവനയില്‍, ഉക്രെയ്‌നിലെ ഐറിഷ് പൗരന്മാര്‍ക്കുള്ള യാത്രാ ഉപദേശം അപ്ഗ്രേഡ് ചെയ്തതായി വകുപ്പ് അറിയിച്ചു, കീവിലെയും ബ്രസ്സല്‍സിലെയും യൂറോപ്യന്‍ യൂണിയന്‍ പങ്കാളികളുമായും മറ്റ് രാജ്യങ്ങളുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷമാണ് സര്‍ക്കാര്‍ തീരുമാനമുണ്ടായത്.”.

‘ഉക്രെയ്‌നിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കാന്‍ ഞങ്ങള്‍ ഉപദേശിക്കുന്നു, നിലവില്‍ ഉക്രെയ്‌നിലുള്ള പൗരന്മാരോട് ലഭ്യമായ കൊമേഴ്സ്യല്‍ വിമാന യാത്രകളൊരുക്കി ഉടന്‍ പോകാന്‍ ആവശ്യപ്പെടുന്നു.’ സര്‍ക്കാര്‍ അറിയിപ്പില്‍ പറയുന്നു. ഉക്രെയ്നിലും പരിസരത്തുമുള്ള രാഷ്ട്രീയ, സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ച് യൂറോപ്യന്‍ യൂണിയന്‍ പങ്കാളികളുമായും യുകെ, യുഎസുമായും സീനിയര്‍ തലത്തില്‍ തുടര്‍ന്നും സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്ന് സര്‍ക്കാര്‍ അറിയിപ്പില്‍ വ്യക്തമാക്കി.

ഉക്രെയ്നിലെ റഷ്യന്‍ അധിനിവേശം ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുമെന്ന് യുഎസ് മുന്നറിയിപ്പ് നല്‍കി, വര്‍ദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങള്‍ക്കിടയില്‍ കീവിലെ അത്യാവശ്യ എംബസി ജീവനക്കാരൊഴികെയുള്ളരോട് സ്ഥലം വിട്ടു പോകാന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അഭ്യര്‍ത്ഥിച്ചു.