മോദി പ്രീതിക്കു വേണ്ടി കെസി അടക്കം 5 കോണ്‍ഗ്രസ് നേതാക്കളുടെ അക്കൗണ്ട് ട്വിറ്റര്‍ ലോക്ക് ചെയ്തു

General

ഡല്‍ഹി:  മോദിയുടെ പ്രീതി നേടാന്‍ ട്വിറ്റര്‍ കെ.സി അടക്കം 5 കോണ്‍ഗ്രസ് നേതാക്കളുടെ അക്കൗണ്ട് ലോക്ക് ചെയ്തു. രാഹുല്‍ ഗാന്ധിയു ടേതിന് പുറമേ അഞ്ചു നേതാക്കളുടെ അക്കൗണ്ട് കൂടി ട്വിറ്റര്‍ ലോക്ക് ചെയ്‌തെന്ന് കോണ്‍ഗ്രസ്.

കെ. സി. വേണുഗോപാല്‍ , രണ്‍ദീപ് സിങ് സുര്‍ജെവാല , സുഷ്മിത ദേവ്, മാണിക്യം ടാഗോര്‍, അജയ് മാക്കന്‍ എന്നിവരുടെ ട്വിറ്റര്‍ അക്കൗണ്ടുകളാണ് ലോക്ക് ചെയ്‌തെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

ട്വിറ്ററിന് മോദി സര്‍ക്കാരിനെ ഭയമാണെന്നും ഇത്തരം ശ്രമങ്ങളിലൂടെ കോണ്‍ഗ്രസ്സിനെ നിശബ്ദമാക്കാന്‍ സാധിക്കില്ലെന്ന് നേതാക്കള്‍ പ്രതികരിച്ചു.