കേരളത്തിൽ ആം ആദ്മി – ട്വൻറ്റി ട്വൻറ്റി രാഷ്ട്രീയ സഖ്യം പ്രഖ്യാപിച്ചു

Election Headlines India Politics

കൊച്ചി : കേരളത്തിൽ ആദ്മി പാർട്ടിയും ട്വൻറ്റി20 പാർട്ടിയും ചേർന്ന് ‘ജനക്ഷേമ സഖ്യം’ എന്ന രാഷ്ട്രീയ സഖ്യം പ്രഖ്യാപിച്ചു. ഡൽഹി മുഖ്യമന്ത്രിയും എ ഇ എപി നേതാവുമായ അരവിന്ദ് കെജ്രിവാളാണ് സഖ്യം പ്രഖ്യാപിച്ചത്. കേരളത്തിൽ സർക്കാരുണ്ടാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അരവിന്ദ് കെജ്രിവാൾ പ്രഖ്യാപിച്ചു. ഡൽഹിയും പഞ്ചാബും പോലെ കേരളത്തെയും മാറ്റുമെന്ന് കേജ്‌രിവാൾ പറഞ്ഞു.

ഡൽഹിയിൽ എന്തു കാര്യം നടക്കാനും കൈക്കൂലി നൽകണമായിരുന്നു. എന്നാൽ എപിപി അധികാരത്തിൽ വന്നതോടെ ഡൽഹിയിൽ കൈക്കൂലി ഇല്ലാതാക്കിയെന്നും കേജ്രിവാൾ പറഞ്ഞു. കിഴക്കമ്പലത്തു നടക്കുന്ന പൊതു സമ്മേളനത്തിൽ അദ്ദേഹം സംസാരിക്കുകയായിരുന്നു. ട്വൻറ്റി20 ചീഫ് കോർഡിനേറ്റർ സാബു ജെക്കബിൻറെ പ്രവർത്തനങ്ങളിൽ തനിക്ക് വലിയ മതിപ്പുണ്ടെന്നും കെജ്രിവാൾ പറഞ്ഞു.

പത്തു വർഷം മുൻപ് ആം ആദ്മി പാർട്ടിയേയോ അരവിന്ദ് കേജ്രിവാളിനെയോ ആർക്കും അറിയില്ലായിരുന്നു. എന്നാൽ ഞങ്ങൾ പാർട്ടിയുണ്ടാക്കി ഒരു വർഷത്തിനുള്ളിൽ ഡൽഹിയിൽ സർക്കാരുണ്ടാക്കി. ഒന്നല്ല മൂന്നു വട്ടം. പിന്നീട് പഞ്ചാബിലും സർക്കാരുണ്ടാക്കി. ഇനി കേരളത്തിലും സർക്കാരുണ്ടാക്കാൻ ആദ്മി പാർട്ടിക്ക് സാധിക്കുമെന്നും കെജ്രിവാൾ ആത്മവിശ്വാസത്തോടെ പറഞ്ഞു.

പതിനായിരക്കണക്കിന് ആളുകൾ തിങ്ങിനിറഞ്ഞ കിറ്റക്സ് ഗാർമെൻറ് വളപ്പിൽ വച്ചാണ് കെജ്രിവാൾ പുതിയ രാഷ്ട്രീയ സഖ്യം പ്രഖ്യാപിച്ചത്.