ഓയൂര്‍: പൂയപ്പള്ളി മരുതമണ്‍പള്ളിയില്‍ ട്യൂഷന് അധ്യാപിക നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ ചൂരല്‍ വടി കൊണ്ട് അടിച്ച് പരിക്കേല്പിച്ചതായി പരാതി. അയല്‍വാസിയായ യുവതിയുടെ അടുത്ത് ട്യൂഷന് പഠിക്കാന്‍ പോകുന്ന നാലാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കാലുകളില്‍ വടികൊണ്ടടിക്കുകയായിരുന്നു.
പരിക്കേറ്റ കുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതേ തുടര്‍ന്ന് പോലീസ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. വിവരമറിഞ്ഞ ബാലാവകാശ കമീഷന് സ്വമേധയാ കേസെടുത്ത് കൊല്ലം റൂറല്‍ എസ്.പി യോട് സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.