എസ്റ്റോണിയയിലെ ടാപ്പയില്‍ ഡെന്മാര്‍ക്ക് 150 സൈനികരെയും ഉപകരണങ്ങളും വിന്യസിച്ചു. വാഹനങ്ങളില്‍ പിരാന വാഹനങ്ങളും ട്രക്കുകളും സാനിറ്ററി വാഹനങ്ങളും ഉള്‍പ്പെടുന്നുണ്ട്.
വൈക്കിങ് കമ്പനിയുടെ ഭാഗമായ ജട്‌ലാന്‍ഡ് ഡ്രാഗണ്‍ റെജിമെന്റിൻറെ ഒരു വിഭാഗത്തെയാണ് ഇപ്പോള്‍ എസ്റ്റോണിയയില്‍ വിന്യസിച്ചിരിക്കുന്നത്. ഫ്രഞ്ച് 5 ഇ ഡ്രാഗണ്‍ റെജിമെന്റിന് പകരമായി വന്ന സൈനികര്‍ ടാപ്പയിലെ നാറ്റോയുടെ സാന്നിധ്യത്തിന് കൂടുതല്‍ കരുത്തുപകരും.
നാറ്റോയുടെ എന്‍ഹാന്‍സ്ഡ് ഫോര്‍വേഡ് പ്രെസെന്‍സ് നിലവില്‍ നയിക്കുന്നത് യുകെ റോയല്‍ ടാങ്ക് റെജിമെന്റാണ്. ഫ്രാന്‍സും ഡെന്മാര്‍ക്കും സൈന്യത്തെ നല്‍കാറുണ്ട്. നാറ്റോ സൈനികരെ ടാപ്പ പോലുള്ള താവളങ്ങളില്‍ സ്ഥിരമായി നില നിര്‍ത്താന്‍ ബാള്‍ട്ടിക് നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സോവിയറ്റ് കാലത്തേ ജീവിതം ജനം ഇപ്പോഴും ഓര്‍ക്കുന്നുണ്ടെന്നും തീര്‍ച്ചയായും അവര്‍ തിരികെ പോവാന്‍ ആഗ്രഹിക്കുന്നില്ല എന്നും എസ്റ്റോണിയയിലെ അമേരി എയര്‍ബേസിലെ വ്യോമയാന ഉപദേഷ്ടാവ് ജോവോ എസ്പിഞ്ഞോ പറഞ്ഞു.
എസ്റ്റോണിയയിലെ 150 സൈനികര്‍ക്ക് പുറമെ ബാള്‍ട്ടിക് കടലിലെ ഒരു ദ്വീപിലേക്ക് രണ്ട് യുദ്ധവിമാനങ്ങളും നാറ്റോയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്ക് ചേരാന്‍ 700 മുതല്‍ 800 വരെ സൈമിക്കാറുള്ള ഒരു യുദ്ധ ബറ്റാലിയനും അയക്കാന്‍ ഡെന്മാര്‍ക്ക് പദ്ധതിയിടുന്നുണ്ട്.
റഷ്യ ഒരു അംഗരാജ്യത്തെ ആക്രമിച്ചാല്‍ സൈനിക സഖ്യം ശക്തമായ പ്രതിരോധം ഏര്‍പ്പെടുത്തുമെന്നും നാറ്റോ ചരിത്രത്തിലെ ഏറ്റവും ശക്തമായ സഖ്യമാണെന്നും വ്യഴാഴ്ച ബ്രസല്‍സിലെ ഓര്‍ഗനൈസേഷന്‍ ആസ്ഥാനത്ത് നാറ്റോ സെക്രട്ടറി ജനറല്‍ സ്റ്റോള്‍ട്ടന്‍ബെര്‍ഗ് പറഞ്ഞു. ഉക്രേനിയന്‍ ജനതക്ക് ആവശ്യമായ സാമ്പത്തിക, രാഷ്ട്രീയ, മാനുഷിക സഹായങ്ങള്‍ നല്‍കണമെന്നും ആവശ്യമെങ്കില്‍ സൈനിക സഹായത്തിനും തയ്യാറാണെന്നും നാറ്റോ അറിയിച്ചു.