തൃശൂര്‍ മെഡി. കോളജില്‍ 81 പേർക്ക് കോവിഡ്; 44 പേർ കിടപ്പ് രോഗികൾ; ആശങ്ക

Covid

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികളില്‍ കോവിഡ് വ്യാപിക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. വാര്‍ഡില്‍ കഴിഞ്ഞു വരുന്ന 44 രോഗികള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 37 കൂട്ടിരിപ്പുകാര്‍ക്കും കൊവിഡ് വൈറസ് സ്ഥിരീകരിച്ചു. ആശുപത്രിയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കുന്നില്ലെന്നാണ് ആഭ്യന്തര അന്വേഷണ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നത്.

മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും വാര്‍ഡുകളിലേക്കും ആളുകളുടെ തള്ളിക്കയറ്റും ഉണ്ട്, തിരക്ക് നിയന്ത്രിക്കാനായിട്ടില്ലെന്നും വരാന്തയും മറ്റ് സ്ഥലങ്ങളും കൃത്യമായി സാനിറ്റൈസ് ചെയ്യുന്നില്ലെന്നും ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ കമ്മിറ്റി റിപ്പോര്‍‍ട്ടില്‍ വ്യക്തമാക്കുന്നു. മാസ്ക് ഉപയോഗത്തിലടക്കം വീഴ്ച സംഭവിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.