ബസിന് തീപിടിച്ചു; കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ടൂറിസ്റ്റ് ബസിന് മുകളില്‍ പൂത്തിരി കത്തിച്ചു

Breaking News Entertainment Kerala

വിനോദയാത്രയ്ക്ക് മുമ്പ് വിദ്യാര്‍ത്ഥികളെ ആവേശം കൊള്ളിക്കാന്‍ ടൂറിസ്റ്റ് ബസിന് മുകളില്‍ കത്തിച്ച പൂത്തിരിയില്‍ നിന്ന് തീ ബസിലേക്ക് പടര്‍ന്നു. ജീവനക്കാരന്‍ തീ അണച്ചതിനാല്‍ അപകടം ഒഴിവായി. കൊല്ലം പെരുമണ്‍ എന്‍ജിനീയറിങ് കോളേജിലാണ് സംഭവം.

കോളജ് ടൂര്‍ പുറപ്പെടുന്നതിന് മുമ്പായിരുന്നു ആഹ്ലാദ പ്രകടനം. എന്നാല്‍ സംഭവത്തില്‍ കോളേജിന് ബന്ധമില്ലെന്ന് കോളേജ് പ്രിന്‍സിപ്പള്‍ പറഞ്ഞു. ബസിന് തീപിടിച്ചതിന് പിന്നില്‍ ബസ് ജീവനക്കാരാണ് ഉത്തരവാദികള്‍. കോളേജിന് പങ്കില്ലെന്നും പ്രിന്‍സിപ്പള്‍ വ്യക്തമാക്കി. ടൂര്‍ കഴിഞ്ഞ് എത്തിയാല്‍ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ബസിനെതിരെ നടപടി സ്വീകരിക്കുമെന്ന് കൊല്ലം മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെൻറ് അറിയിച്ചു.