ലോകത്തിലെ ഏറ്റവും സന്തോഷം ഉള്ള രാജ്യം ഫിന്‍ലാന്‍ഡ്

General

ബ്രസല്‍സ് : ലോകത്തിലെ ഏറ്റവും സന്തുഷ്ടമായ രാജ്യമേതാണ്? ഒരു സംശയവും വേണ്ട അത് ഫിന്‍ലന്‍ഡാണ്. തുടര്‍ച്ചയായി അഞ്ചാം തവണയും ഈ പദവി സ്വന്തമാക്കിയിരിക്കുകയാണ് ഫിന്‍ലാന്‍ഡ്.

യുഎന്നിൻറെ പത്താമത് വേള്‍ഡ് ഹാപ്പിനെസ് ടേബിളാണ് ഈ തിരഞ്ഞെടുപ്പ് നടത്തിയത് എന്നതിനാല്‍ സംശയത്തിൻറെ യും കാര്യമില്ല.

ഉക്രൈയ്നിലെ റഷ്യന്‍ ആക്രമണത്തിന് മുമ്പ് തയ്യാറാക്കിയതാണ് ഈ പട്ടിക. അഫ്ഗാനിസ്ഥാനാണ് ഏറ്റവും അസന്തുഷ്ട രാജ്യമായി പട്ടികയില്‍ ഇടം നേടിയിരിക്കുന്നത് തൊട്ടുപിന്നില്‍ ലെബനനും വെനസ്വേലയുമുണ്ട്.

സാമ്പത്തികവും സാമൂഹികവുമായ ഡാറ്റകളുടെയും സന്തോഷത്തെക്കുറിച്ചുള്ള ആളുകളുടെ സ്വയം വിലയിരുത്തലിനെയും അടിസ്ഥാനമാക്കിയാണ് ഈ പട്ടിക തയ്യാറാക്കിയത്. മൂന്ന് വര്‍ഷത്തെ കാലയളവിലെ ശരാശരി ഡാറ്റകളെ അടിസ്ഥാനമാക്കി, പൂജ്യം മുതല്‍ 10 വരെയുള്ള സ്‌കെയിലിലൂടെയാണ് ഹാപ്പിനെസിൻറെ സ്‌കോര്‍ എടുക്കുന്നത്.

വടക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനങ്ങളിലുള്ളത്. ഫിന്‍ലന്റിനെ പിന്തുടര്‍ന്ന് ഡെന്മാര്‍ക്ക് രണ്ടാം സ്ഥാനത്തെത്തി. ഐസ്ലാന്‍ഡ് സ്വിസ്, ഡച്ച് എന്നിവയും തൊട്ടുപിന്നിലുണ്ട്.