ടോക്യോ : ടോക്യോ ഒളിമ്ബിക്സിന് ഇന്ന് തുടക്കമാകും. ലോകത്തിലെ ഏറ്റവും വലിയ കായിക വിസ്മയത്തിന് ഇന്ന് കോവിഡ് മഹാമാരിക്കിടയില്‍ തുടക്കമാകും. കായികലോകം മഹാമാരിയെ അതിജീവിച്ചാണ് ടോക്യോയില്‍ എത്തിയിരിക്കുന്നത്. ആഘോഷമില്ലാതെയാണ് ഇന്ന് ഉദ്ഘാടനച്ചടങ്ങുകള്‍ നടക്കുന്നത്. ഇന്ത്യന്‍ സമയം ഇന്നു വൈകുന്നേരം 4.30ന് ആണ് ഉദ്ഘാടനം. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30 മുതല്‍ ഒളിമ്ബിക് മത്സരങ്ങള്‍ ആരംഭിച്ചു. ഇന്ത്യയുടെ അന്പെയ്ത്ത് വനിതാ താരം ദീപിക കുമാരി രാവിലെ നടക്കുന്ന സിംഗിള്‍സില്‍ മല്സരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പുരുഷ-വനിതാ ഫുട്ബോള്‍, സോഫ്റ്റ്ബോള്‍ മത്സരങ്ങള്‍ ആരംഭിച്ചിരുന്നു.
ഇത്തവണ ഒളിമ്ബിക്സില്‍ പങ്കെടുക്കുന്നത് പതിനൊന്നായിരത്തില്‍പ്പരം കായികതാരങ്ങളാണ്. ഒഫീഷ്യല്‍സുംകൂടി ചേരുമ്ബോള്‍ എണ്ണം ഇരുപതിനായിരം കവിയും. ഇന്ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങുകളില്‍ പരമാവധി ആയിരം പേരാണ് പങ്കെടുക്കുന്നത്. സ്റ്റേഡിയങ്ങളില്‍ കാണികളുയര്‍ത്തുന്ന ആരവമുണ്ടാകില്ല. ഇനിയുള്ള അടുത്ത 17 ദിവസം കായിക ലോകം ഒളിമ്ബിക്സിന് പിന്നാലെയാകും. ഓഗസ്റ്റ് എട്ട് വരെയാണ് ഒളിമ്ബിക്സ്.
കോവിഡിനെത്തുടര്‍ന്ന് 2020 ജൂലൈ 24 മുതല്‍ ഓഗസ്റ്റ് ഒന്‍പതു വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന ഒളിമ്ബിക്സ് മാറ്റിവയ്ക്കുകയായിരുന്നു. ഇതിന് മുമ്ബ് ലോകമഹായുദ്ധം കാരണം മൂന്നുതവണ ഒളിമ്ബിക്സ് ഉപേക്ഷിച്ചിരുന്നു.