ടോക്യോ ഒളിമ്ബിക്​ വില്ലേജിലെ രണ്ടുപേര്‍ക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു

International

കൊടികയറാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ടോക്യോ ഒളിമ്ബിക്​ വില്ലേജിലെ രണ്ടുപേര്‍ക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. അത്​ലറ്റുകള്‍ക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. അധികൃതര്‍ അറിയിച്ചതാണ്​ ഇക്കാര്യം.

ആദ്യമായാണ്​ ഒളിമ്ബിക്​ വി​ല്ലേജില്‍ അത്​ലറ്റ്കള്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിക്കുന്നത്​. ഒളിമ്ബിക്​ മത്സരങ്ങള്‍ തുടങ്ങാന്‍ ഇനി അഞ്ചുദിവസം കൂടി മാത്രമേയുള്ളൂ. ഒളിമ്ബിക്​ വില്ലേജില്‍ കഴിഞ്ഞദിവസം ഒരു ഒഫീഷ്യലിന്​​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. ഹോട്ടലില്‍ നിരീക്ഷണത്തിലാണ്​ അദ്ദേഹം.

ഒളിമ്ബിക്​ വില്ലേജില്‍ കൂടുതല്‍ പേരില്‍ കോവിഡ്​ സ്​ഥിരീകരിക്കുന്നത്​ സംഘാടകരെയും ജപ്പാനെയും ആശങ്കയിലാഴ്​ത്തുന്നുണ്ട്.

ലോകമെമ്ബാടു​മുള്ള 10,000ത്തിലധികം പേരാണ്​ ഒളിമ്ബിക്​ വില്ലേജിലെത്തുക. കോവിഡ്​ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ 2020ല്‍ ഒളിമ്ബിക്​സ്​ മാറ്റിവെച്ചിരുന്നു. പിന്നീട് കര്‍ശന കോവിഡ്​ മാനദണ്ഡങ്ങളോടെ ഒളിമ്ബിക്​സ്​ നടത്താനായിരുന്നു തീരുമാനം.