ഉക്രൈയ്ന് വന്‍ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് യു എസ്

Headlines Ukraine USA

വാഷിംഗ്ടണ്‍ : റഷ്യന്‍ ആക്രമണത്തെ ചെറുക്കുന്നതിന് യു എസ് ഉക്രൈയ്ന് അധിക സൈനിക സഹായം നല്‍കുന്നു. ഉക്രൈയ്‌നിനായി യുഎസ് ഭരണകൂടം ഇതിനകം അംഗീകരിച്ച ഏകദേശം 2.6 ബില്യണ്‍ ഡോളര്‍ സൈനിക സഹായം സംബന്ധിച്ച പദ്ധതികള്‍ ജോ ബൈഡന്‍ പ്രഖ്യാപിക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച 800 മില്യണ്‍ ഡോളറിൻറെ പാക്കേജിന് സമാനമായിരിക്കും പുതിയ പാക്കേജെന്ന് ഇദ്ദേഹം വ്യക്തമാക്കി. ഉക്രൈനിയന്‍ സേനയ്ക്ക് ആവശ്യമായ ആധുനിക പീരങ്കികളും വെടിക്കോപ്പുകളും പുതിയ പായ്ക്കേജിലുണ്ടാകും.

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും തൻറെ രാജ്യം ഉക്രൈയ്നിലേക്ക് ആയുധങ്ങള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കവചിത വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ നെതര്‍ലന്‍ഡ്‌സ് അയക്കുമെന്ന് ഡച്ച് പ്രധാനമന്ത്രി മാര്‍ക്ക് റുട്ടെയും ഉക്രൈയ്ന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയെ അറിയിച്ചിരുന്നു.