അയര്‍ലണ്ടില്‍ നിന്നും മാള്‍ട്ടയിലേക്ക് വിമാന സര്‍വ്വീസ് അടുത്ത വര്‍ഷം

Business Headlines International Tourism

ഡബ്ലിന്‍ : അയര്‍ലണ്ടിലെ ഷാനണില്‍ നിന്നും മാള്‍ട്ടയിലേയ്ക്ക് വിമാന സര്‍വ്വീസിന് റൈനെയര്‍ പദ്ധതിയിടുന്നു. അടുത്ത വര്‍ഷം ഷാനന്‍ എയര്‍പോര്‍ട്ടില്‍ നിന്നായിരിക്കും മാള്‍ട്ടയിലേക്ക് പുതിയ സര്‍വ്വീസ് ആരംഭിക്കുക. മാര്‍ച്ച് 27ന് ആരംഭിക്കുന്ന സര്‍വീസ് ഒക്ടോബര്‍ 27 വരെ തുടരും. ആഴ്ചയില്‍ രണ്ടുതവണയാകും സര്‍വ്വീസ് നടത്തുക. എല്ലാ വ്യാഴാഴ്ചയും (ഷാനനില്‍ നിന്ന് വൈകിട്ട് 5.25ന്) ഞായറാഴ്ചയും (ഷാനണില്‍ നിന്ന് രാവിലെ 10.40ന്).

പുതിയ മാള്‍ട്ട റൂട്ട് കൂടി വരുന്നതോടെ അടുത്ത സമ്മറില്‍ ഷാനണ്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള റൈനെയര്‍ സര്‍വീസുകളുടെ എണ്ണം 20 ആകുമെന്ന് ഗ്രൂപ്പ് സിഇഒ മേരി കോണ്‍സിഡൈന്‍ പറഞ്ഞു.

എയര്‍ലൈന്‍ പങ്കാളികളുമായി ചേര്‍ന്ന് കണക്റ്റിവിറ്റികള്‍ പുനസ്ഥാപിക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് ആവേശകരമായ അവധിക്കാല അവസരങ്ങള്‍ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഷാനന്‍ കഴിഞ്ഞ മാസം ഫ്യൂര്‍ട്ടെവെന്‍ചുറ, ബര്‍മിംഗ്ഹാം, ബുഡാപെസ്റ്റ് എന്നിവിടങ്ങളിലേക്ക് മൂന്ന് പുതിയ സര്‍വീസുകള്‍ ആരംഭിച്ചിരുന്നെന്നും സിഇഒ വെളിപ്പെടുത്തി.