പണക്കിഴിവിവാദo : തൃക്കാക്കര നഗരസഭയിലെ നിര്‍ണ്ണായക ഫയലുകള്‍ ചെയര്‍പേഴ്സണ്‍ കടത്തികൊണ്ടു പോയി : പ്രതിപക്ഷം

Kerala

കൊച്ചി : പണക്കിഴിവിവാദത്തിനു പിന്നാലെ തൃക്കാക്കര നഗരസഭയിലെ നിര്‍ണ്ണായക ഫയലുകള്‍ ചെയര്‍പേഴ്സണ്‍ കടത്തികൊണ്ടു പോയതായി പ്രതിപക്ഷം. ചെയര്‍പേഴ്സണ്‍ അജിതാ തങ്കപ്പന്‍്റെ ഭര്‍ത്താവ് നഗരസഭയിലെത്തി രേഖകള്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പ്രതിപക്ഷം പുറത്തു വിട്ടു. ഇത് നിര്‍ണ്ണായക വിവരങ്ങള്‍ നശിപ്പിക്കാനാണെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.

പണക്കിഴി വിവാദം ചൂടാറും മുന്‍പേയാണ് തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സനെ വെട്ടിലാക്കുന്ന പുതിയ വിവാദം ഉയരുന്നത്. നഗരസഭയിലെ നിര്‍ണ്ണായക വിവരങ്ങള്‍ അടങ്ങിയ ഫയലുകള്‍ ചെയര്‍പേഴ്സണും ഭര്‍ത്താവും കടത്തിയെന്നാണ് ആരോപണം. നഗരസഭയുടെ റവന്യൂ ഡിപ്പാര്‍ട്മെന്റില്‍ എത്തി ചെയര്‍പേഴ്സന്‍റെ ഭര്‍ത്താവ് ഫയലുകള്‍ കടത്തുന്ന ദൃശ്യങ്ങളും പ്രതിപക്ഷം പുറത്തുവിട്ടു.

വരുന്ന 23നാണ് ചെയര്‍പേഴ്സണ്‍നെതിരായ അവിശ്വാസപ്രമേയം കൗണ്‍സില്‍ പരിഗണിക്കുന്നത്. ഈ സാഹചര്യത്തിലാണ് അഴിമതി വ്യക്തമാക്കുന്ന ഫയലുകള്‍ ചെയര്‍പേഴ്സണ്‍ നീക്കം ചെയ്തതെന്ന് പ്രതിപക്ഷം ആരോപിച്ചു.