കോടതി പടികളിറങ്ങി: വൃദ്ധയ്ക്കു നീതി ലഭിച്ചു.

General

പടികൾ കയറി കോടതിമുറിയിലേക്ക് എത്താൻ കഴിയാതിരുന്ന വൃദ്ധയെ കാണാൻ കോടതി വൃദ്ധയ്ക്കരികിലേക്കെത്തി. അസാധാരണമായ ഈ സംഭവത്തെ പൊതു ശ്രദ്ധയിലേക്കു കൊണ്ടുവന്നത് മറ്റാരുമല്ല, മുൻ സുപ്രീം കോടതി ജഡ്ജിയായ മാർക്കണ്ഡേയ കട്ജു. “ഇന്ത്യയിൽ ഇത്തരം ന്യായാധിപൻമാരുണ്ട് എന്നതിൽ ഞാൻ അഭിമാനം കൊള്ളുന്നു”, എന്നാണ് ഈ വിഷയത്തെ മുൻനിർത്തി അദ്ദേഹം പറഞ്ഞത്.