ചിക്കാഗോ ഫിലിം ഫെസ്റ്റിവലില്‍ ഇടം നേടി ടൊവിനോ ചിത്രം ‘കള’

Breaking News Entertainment India Movies

ടൊവീനോ തോമസ് നായകനായ ‘കള’ ചിക്കാഗോ ഇന്റര്‍നാഷണല്‍ ഇന്‍ഡി ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ടൊവിനോ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ‘കള’ ടീമിന് ഇത് അഭിമാന നിമിഷം എന്നാണ് നടന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു കള തിയേറ്ററില്‍ റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച നിരൂപക പ്രശംസയാണ് ലഭിച്ചത്. ചിത്രത്തിൻറെ അവതരണ ശൈലിക്കും രോഹിത്ത് വി എസിൻറെ സംവിധാന മികവിനും മികച്ച പ്രതികരണം ലഭിച്ചിരുന്നു. പിന്നീട് ചിത്രം ആമസോണ്‍ പ്രൈമിലും റിലീസ് ചെയ്തിരുന്നു.

യദു പുഷ്പാകരന്‍, രോഹിത്ത് വി എസ് എന്നിവരാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഘില്‍ ജോര്‍ജ് ഛായാഗ്രഹണം നിര്‍വ്വഹിച്ചു. ദിവ്യ പിള്ള, ലാല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.