ജനങ്ങളുടെ സുരക്ഷയാവണം അടിസ്ഥാനലക്ഷ്യം

Health

മൂന്നു വ്യത്യസ്ത സാഹചര്യങ്ങളിൽ, എന്നാൽ കോവിഡ് ബാധ തുടങ്ങിയ ശേഷം സർക്കാരിൻ്റെ നിയന്ത്രണങ്ങളുടെ വ്യത്യസ്ത ഘട്ടങ്ങളിലായിരുന്നു ഈ എഡിറ്റോറിയലുകൾ ഞങ്ങൾ പ്രസിദ്ധീകരിച്ചത്. ഇനിയും വൈകിയിട്ടില്ല. നമ്മുടെ നാട്ടിലേക്കെത്തുന്ന ഓരോരുത്തരെയും തിരിച്ചറിഞ്ഞ്, അവരുടെ പശ്ചാത്തലം വിശകലനം ചെയ്തു വേണം അന്യസംസ്ഥാനത്തൊഴിലാളികളായാലും നമ്മുടെ നാട്ടുകാരനായാലും ഇവിടെ താമസിക്കുന്നതിനുള്ള അവസരം നൽകാൻ.

നമ്മുടെ നഗരങ്ങളിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന അന്യസംസ്ഥാനക്കാരടക്കമുള്ള ആളുകളെ സംരക്ഷണകേന്ദ്രങ്ങളിലേക്കു മാറ്റുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിലേക്കെത്തുന്ന ഭിക്ഷാടകമാഫിയയെ തടയാന്‍ ഈയവസരം ഉപയോഗിക്കാം.