ടെക്‌സസ്: അമേരിക്കയിലെ ടെക്സാസിലെ ആർലിംഗ്ടണിലുള്ള ഒരു സ്കൂളിലാണ് വെടിവെപ്പ് നടന്നത്. ഇതിനിടെ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
സ്കൂളിലെ വഴക്കിനെ തുടർന്നാണ് വെടിവെപ്പ് നടന്നതെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഒളിവിൽ കഴിയുന്ന തിമോത്തി ജോർജ് സിംപ്കിൻസ് എന്ന 18 വയസ്സുകാരനെ തിരയുന്നതായി ട്വീറ്റിൽ പോലീസ് അറിയിച്ചു.. പരിക്കേറ്റ നാല് പേരിൽ രണ്ടുപേർക്ക് വെടിയേറ്റതായി ആർലിംഗ്ടൺ അസിസ്റ്റന്റ് പോലീസ് മേധാവി കെവിൻ കോൾബി പറഞ്ഞു. നാലിൽ മൂന്ന് പേരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി, മറ്റൊരാൾ ചികിത്സ നിരസിച്ചു.