തെക്കന്‍ കഡുന : ഫുലാനി ഭീകരര്‍ തെക്കന്‍ കടുനയിലെ ഒരു ഗ്രാമത്തിലെ 32 ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തതായി ഏജന്‍സി റിപ്പോര്‍ട്ടുകള്‍.
150 മോട്ടോര്‍ സൈക്കിളുകളിലായി എത്തിയ ഭീകരര്‍ AK-47 ഉപയോഗിച്ചുകൊണ്ടാണ് ഗ്രാമത്തിലെ ക്രൈസ്തവ വിശ്വാസികളെ കൂട്ടക്കൊല ചെയ്തത്. 85% ക്രൈസ്തവര്‍ ഉള്ള ഒരു റീജിയന്‍ ആണ് തെക്കന്‍ കടുന.
കഡുന സംസ്ഥാനത്തിൻറെ തെക്കന്‍ ഭാഗത്തുള്ള അഡാറ കമ്മ്യൂണിറ്റി ഗ്രൂപ്പിലെ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് വിന്നിംഗ് ഓള്‍ (ഇസിഡബ്ല്യുഎ) എന്ന ദേവാലയവും സമീപത്തെ വീടുകളും തകര്‍ത്ത ഭീകരര്‍ അഴിഞ്ഞാടുകയായിരുന്നു.
ഹെലികോപ്റ്റര്‍ സഹായത്തോടെ നടത്തിയ ആക്രമണത്തില്‍ 32 ഓളം പേര്‍ക്ക് ജീവന്‍ നഷ്ടമായി.
ഹെലികോപ്റ്ററുകളുപയോഗിച്ച് ഭീകരര്‍ ആക്രമിച്ച ഗ്രാമങ്ങള്‍ക്ക് ചുറ്റുമുള്ള കുറ്റിക്കാട്ടില്‍ നിന്ന് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി അഡാറ നേതാക്കള്‍ പറഞ്ഞു.
ഏറ്റവും പുതിയ ദുരന്തത്തില്‍, കജുരു ലോക്കല്‍ കൗണ്‍സിലിലെ മാരോയ്ക്ക് സമീപമുള്ള ഉങ്വാന്‍ ഗാമു, ഡോഗോണ്‍ നോമ, ഉങ്വാന്‍ സര്‍ക്കി, മൈകോരി ഗ്രാമങ്ങള്‍ ഞായറാഴ്ച ആക്രമിക്കപ്പെട്ടു.
കൂടുതല്‍ മൃതദേഹങ്ങള്‍ക്കായി ഗ്രാമവാസികള്‍ അന്വേഷണം തുടരുകയാണ്. ഇന്ന് രാവിലെ ഏഴ് പേരെ അഴുകിയ നിലയില്‍ കണ്ടെത്തിയാതായി ഗ്രാമവാസികള്‍ പറയുന്നു.
ഇന്നലത്തെ ആക്രമണം ഉച്ചയോടെ ആരംഭിച്ച് വൈകിട്ട് 6 മണി വരെ നീണ്ടുനിന്നു. മൂന്ന് പേരെ വീതം കയറ്റിയ 150 മോട്ടോര്‍ സൈക്കിളുകളിലായി എത്തിയ ഫുലാനി മുസ്ലിം ഭീകരരാണ് ആക്രമണം നടത്തിയത്.
2023ലെ പൊതു തെരഞ്ഞെടുപ്പില്‍ മുസ്ലീംങ്ങള ഗവര്‍ണര്‍ പദവിയിലെത്തിക്കാനുള്ള ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്ന് സതേണ്‍ കടുന പീപ്പിള്‍സ് യൂണിയന്‍ (സോകാപു) കടുനയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.