തമിഴ്നാട് സർക്കാർ ബസ് ചാർജ് ഭാഗികമായി കുറച്ചു

Breaking News Kerala Special Feature TamilNadu

ചെന്നൈ : മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാകുന്ന തരത്തിൽ തമിഴ്നാട്. കേരളത്തിലെ ബസ് നിരക്കുകളിൽ നിന്ന് നേർ പകുതി മാത്രം ആണ് തമിഴ്നാടിൻറെ ബസ് നിരക്ക്. കേരളത്തിനെ അപേക്ഷിച്ച് ഡീസൽ വിലയിൽ ചെറിയ വ്യത്യാസമാണ് തമിഴ്നാടിന് ഉളളത്.

തമിഴ്നാട്ടിൽ ഓർഡിനറി ബസുകളിൽ മിനിമം യാത്രാ നിരക്ക് എന്നത് 5 രൂപ ആണ്. സംസ്ഥാനത്ത് സ്കൂൾ വിദ്യാർഥികൾക്കും സ്ത്രീകൾക്കും മുതിർന്നവർക്കും ഓർഡിനറി ബസുകളിൽ യാത്ര സൗജന്യം എന്നതാണ് പ്രത്യേകത.

ബസ് ഗതാഗതം പൊതുമേഖല കുത്തകയാക്കിയിട്ടുണ്ട്. എന്നിരുന്നാലും 2018 ലാണ് തമിഴ്നാട്ടിൽ അവസാനമായി ബസ് നിരക്ക് വർധന ഉണ്ടായത്.

തമിഴ്നാട്ടിലെ ബസിൽ ഓർഡിനറിക്ക് 5 രൂപ, ലിമിറ്റഡ് സ്റ്റോപ്പിന് 6 രൂപ, എക്സ്പ്രസിന് 7 രൂപ, ഡീലക്സിന് 11 രൂപ എന്നിനെ ആണ് നിലവിലെ മിനിമം ചാർജ്. ഇവിടെ , 21,000 ബസുകളാണ് പൊതു ജനങ്ങൾക്കായി ദിവസവും നിരത്തിൽ ഇറങ്ങുന്നത്. 2 കോടി ജനം ബസുകളെ ആശ്രയിക്കുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ബസ് ഓടുന്ന വകയിൽ സംസ്ഥാനത്തിന് ദൈനം ദിന നഷ്ടം 20 കോടി എന്നാണ് റിപ്പോട്ടുകൾ. 1200 കോടി രൂപ ഓരോ മാസവും തമിഴ്നാട് സർക്കാർ ഇതിൽ സബ്സിഡിയായി നൽകുന്നു.

തമിഴ്നാട്ടിലെ ബസിൽ ഓർഡിനറിക്ക് 5 രൂപ ഈടാക്കുമ്പോൾ കേരളത്തിൽ ഇരട്ടി തുകയാണ് നൽകേണ്ടി വരുന്നത്. ഓട്ടോ, ടാക്‌സി, ബസ് യാത്രാ നിരക്കുകള്‍ ഉയർത്താൻ സംസ്ഥാന സര്‍ക്കാര്‍ ഇക്കഴിഞ്ഞ ദിവസം തയ്യാറായിരുന്നു. എല്‍ഡിഎഫ് യോഗത്തിലാണ് നിരക്കുകള്‍ വര്‍ധിപ്പിക്കാൻ ശുപാര്‍ശ ചെയ്തത്. എട്ട് രൂപ എന്ന മിനിമം ചാർജ്ജിൽ നിന്ന് 10 രൂപയാക്കി ആണ് ബസ് ചാര്‍ജ് വർധിപ്പിച്ചത്. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഇക്കാര്യം വ്യക്തമാക്കുകയായിരുന്നു.

മിനിമം ചാർജ് ഉയർത്തി എങ്കിലും വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിക്കണം എന്നാണ് ബസ് ഉടമകളുടെ ഇപ്പോഴുളള ആവശ്യം. എന്നാൽ, ബസുടമകളുടെ ഈ ആവശ്യം ന്യായമാണെന്നും ഇത് പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. വിദ്യാർഥികളുടെ കൺസഷൻ നിരക്കിൽ മാറ്റം ഉണ്ടാകില്ലെന്നാണ് എൽഡിഎഫ് യോഗത്തിൽ തീരുമാനം ആയത്. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് എൽഡിഎഫ് തീരുമാനം എടുത്തത്. എൽഡിഎഫ് കൺവീനർ എ. വിജയരാഘവനായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.

എന്നാൽ, യാത്ര നിരക്കിൽ സർക്കാർ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിൽ സ്വകാര്യ ബസ് ഉടമകള്‍ സമരം നടത്തിയിരുന്നു. മിനിമം നിരക്ക് 12 രൂപയാക്കണം, വിദ്യാര്‍ത്ഥികളുടെ നിരക്ക് 6 രൂപയാക്കണം, കിലോമീറ്ററിന് ഒരു രൂപ പത്തു പൈസ വര്‍ധിപ്പിക്കണം തുടങ്ങിയ ആവശ്യമാണ് ബസ് ഉടമകള്‍ മുന്നോട്ട് വെച്ചിരുന്ന ആവശ്യങ്ങൾ. എന്നാൽ, നിരക്ക് വര്‍ധന ഉടന്‍ നടപ്പാക്കും എന്ന സര്‍ക്കാര്‍ ഉറപ്പില്‍ സമരത്തിൽ നിന്നും ബസ് ഉടമകൾ പിന്‍മാറുകയാണ് ചെയ്തത്.