ന്യൂഡല്‍ഹി : അഫ്ഗാനിസ്താന്റെ ഭരണം പിടിച്ചെടുത്ത താലിബാന്‍ ഉടന്‍ തന്നെ രാജ്യത്തിന്റെ പേര് ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താന്‍ എന്ന് മാറ്റിയതായി പ്രഖ്യാപിക്കും. പിടിച്ചെടുത്ത പ്രസിഡന്റ് കൊട്ടാരത്തില്‍ വെച്ചാണ് പ്രഖ്യാപനം നടത്തുക.
രാജ്യത്തിന്റെ സമ്ബൂര്‍ണ നിയന്ത്രണം നിലവില്‍ താലിബാന്റെ കൈയ്യിലാണ്. 20 വര്‍ഷം മുമ്ബത്തെ താലിബാന്‍ ഭരണത്തിന് കീഴില്‍ എങ്ങനെയായിരുന്നോ അതേ രീതിയിലേക്ക് തിരിച്ചു പോവാണമെന്ന് താലിബാന്‍ രാജ്യത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
പുതിയ തുടക്കത്തിനൊരുങ്ങുക. കൈക്കൂലി, വഞ്ചന, അഹങ്കാരം, അഴിമതി, അലസത, ഉദാസീനത, എന്നിവയെക്കുറിച്ച് ജാഗ്രത പാലിക്കുക,’ താലിബാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതിനിടെ പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ട അഷറഫ് ഗനി രാജ്യം വിട്ടു.
രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു തീരുമാനുമെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. ഒന്നുകില്‍ ആയുധധാരികളായ താലിബാനെ നേരിടുക അല്ലെങ്കില്‍ കഴിഞ്ഞ 20 വര്‍ഷമായി തന്റെ ജീവിതം സമര്‍പ്പിച്ച രാജ്യം വിടുക എന്ന കഠിനമായ തീരുമാനങ്ങളിലൊന്ന് എടുക്കേണ്ട ഘട്ടത്തിലായിരുന്നു താനെന്നും അദ്ദേഹം പറഞ്ഞു.
‘ ഇനിയും എണ്ണമറ്റ പൗരര്‍ രക്തസാക്ഷികളാവുകയും കാബൂള്‍ നഗരത്തിന്റെ നാശം അഭിമുഖീകരിക്കേണ്ടിയും വന്നിരുന്നെങ്കില്‍ ആറ് ദശ ലക്ഷം പേരുള്ള ഈനഗരത്തില്‍ ഏറ്റവും വലിയ മനുഷ്യദുരന്തമായിരുന്നേനെ ഫലം,’ അഷറഫ് ഗനിയുടെ പ്രസ്താവനയില്‍ പറയുന്നു. താന്‍ നിലവില്‍ എവിടെയാണെന്ന് ഗനി വ്യക്തമാക്കിയിട്ടില്ല.