സംസ്ഥാനത്ത് സപ്ലൈകോയുടെ ജില്ലാ ഓണച്ചന്തകള്‍ ഇന്ന് മുതല്‍

Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ജില്ലാ ഓണച്ചന്തകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനം തുടങ്ങും. സംസ്ഥാനതല ഉദ്‌ഘാടനം ഇന്ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

കേരളത്തിലെ കൃഷിക്കാരുടെ ഉത്പ്പന്നങ്ങള്‍ക്കായി പ്രത്യേക കൗണ്ടറുകളും സജ്ജമാക്കിയിട്ടുണ്ട്. ഒരു ദിവസം ഒരു ഓണച്ചന്തയില്‍ 75 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം ഇവര്‍ക്ക് മുന്‍കൂട്ടി ടോക്കണ്‍ നല്‍കി പ്രവേശനത്തിനുള്ള സമയം ക്രമീകരിക്കും.

പൊതുവിപണിയെക്കാളും 30 ശതമാനം വിലക്കിഴിവിലാണ് സാധനങ്ങള്‍ ലഭ്യമാക്കുക. രാവിലെ 9.30 മുതല്‍ വൈകിട്ട് 6.30 വരെയാകും ഓണച്ചന്തകളുടെ സമയം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും ഓണച്ചന്തകളുടെ പ്രവര്‍ത്തനം.