തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ ഇന്ന് സമ്ബൂര്‍ണ്ണ ലോക്ക്ഡൗണ്‍. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം.
അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, കൊവിഡുമായി ബന്ധപ്പെട്ട വകുപ്പുകള്‍, മാലിന്യ നിര്‍മ്മാര്‍ജ്ജന സ്ഥാപനങ്ങള്‍എന്നിവയ്ക്ക് മാത്രമാണ് ഇന്ന് പ്രവര്‍ത്തനാനുമതി.
മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ക്കും മാത്രമായിരിക്കും യാത്രാനുമതി. ഹോട്ടലുകള്‍ക്ക് ടേക് എവേ സൗകര്യത്തില്‍ പ്രവര്‍ത്തിക്കാം.
അല്ലാത്തവര്‍ പൊലീസിന്റെ പാസ് നിര്‍ബന്ധമായും കൈയ്യില്‍ കരുതണം.