ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം നീട്ടിവെച്ചു. കൊറോണ വൈറസിൻറെ പുതിയ വകഭേദമായ ഒമിക്രോണ്‍ വൈറസിൻറെ ഭീതി ലോകമെമ്പാടും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ബിസിസിഐയുടെ തീരുമാനം. ഡിസംബര്‍ 17ന് ആരംഭിക്കാനിരുന്ന പര്യടനം 26 -ലേക്കാണ് മാറ്റിയത്.
മൂന്ന് ടെസ്റ്റുകളിലും മൂന്ന് ഏകദിനങ്ങളിലുമായിരിക്കും ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടുക.പരമ്പരയുടെ ഭാഗമായിരുന്ന നാല് ടി20 മത്സരങ്ങള്‍ പിന്നീട് നടത്തും. കൊല്‍ക്കത്തയില്‍ ചേര്‍ന്ന ബിസിസിഐ വാര്‍ഷിക പൊതുയോഗത്തില്‍ വെച്ചാണ് തീരുമാനം കൈക്കൊണ്ടത്.