ഒരൊറ്റ ഓക്‌സിജന്‍ സിലിണ്ടര്‍, പങ്കിട്ട് മൂന്നുപേര്‍; ഇതാണ് ഡൽഹിയിലെ കോവിഡ് കാല ആശുപത്രി കാഴ്ച

Covid Health New Delhi

കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ നിരവധി രോഗികളാണു ഡല്‍ഹിയില്‍ പ്രാണവായുവിനുവേണ്ടിയും കിടക്കയ്ക്കുവേണ്ടിയും ആശുപത്രിക്കു പുറത്ത് കേഴുന്നത്.

ന്യൂഡല്‍ഹി: പാര്‍വതി ദേവി, ഓം ദത്ത് ശര്‍മ, ദീപക്…അപരിചിതരായിരുന്ന മൂന്നുപേര്‍. എന്നാല്‍ അടുത്ത നിമിഷം, ജീവിതത്തിനുവേണ്ടിയുള്ള പൊരുതലില്‍ ഒരൊറ്റ ഓക്‌സിജന്‍ സിലിണ്ടറില്‍ അവര്‍ ബന്ധിപ്പിക്കപ്പെട്ടു. ഡല്‍ഹി ജിടിബി ആശുപത്രിക്കു പുറത്തെ വെള്ളിയാഴ്ചത്തെ കാഴചയായിരുന്നു