ഗായിക മഞ്ജരി വിവാഹിതയായി

Entertainment Headlines Kerala Movies

തിരുവനന്തപുരം : ഗായിക മഞ്ജരി വിവാഹിതയായി. ബാല്യകാല സുഹൃത്തും പത്തനംതിട്ട സ്വദേശിയുമായ ജെറിനാണ് മഞ്ജരിയുടെ വരന്‍. തിരുവനന്തപുരം കഴക്കൂട്ടത്ത് എസ്എഫ്എസ് സൈബര്‍ പാര്‍ക്കില്‍ വച്ചായിരുന്നു വിവാഹം. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്.

നടന്‍ സുരേഷ് ഗോപിയും ഗായകന്‍ ജി വേണുഗോപാലും കുടുംബത്തോടൊപ്പം ചടങ്ങില്‍ പങ്കെടുത്തു. വിവാഹ ചടങ്ങിന് ശേഷം ഗോപിനാഥ് മുതുകാട് മാജിക് അക്കാദമിയിലെ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് വിരുന്ന് സല്‍ക്കാരം ഒരുക്കിയിരിക്കുന്നത്.

മാജിക് പ്ലാനെറ്റിലെ കുട്ടികള്‍ക്കൊപ്പം ചെലവിടാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് വിവാഹത്തിന് ശേഷം മഞ്ജരി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു.