നവംബർ 29 മുതൽ വാക്‌സിനേറ്റഡ് ട്രാവൽ ലെയ്‌ന് (വിടിഎൽ) കീഴിൽ പൂർണമായും വാക്‌സിനേഷൻ എടുത്ത ഇന്ത്യക്കാർക്കുള്ള ക്വാറന്റൈൻ ആവശ്യകതകൾ സിംഗപ്പൂർ ഒഴിവാക്കും. സിംഗപ്പൂർ നവംബർ 22 മുതൽ ഇന്ത്യൻ യാത്രക്കാരിൽ നിന്ന് വാക്സിനേറ്റഡ് ട്രാവൽ പാസ് (വിടിപി) അപേക്ഷകൾ സ്വീകരിച്ചുതുടങ്ങും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയാൻ ലൂംഗും തമ്മിൽ നടത്തിയ ചർച്ചയെ തുടർന്നാണ് ക്വാറന്റൈൻ രഹിത യാത്ര പുനരാരംഭിക്കാൻ തീരുമാനിച്ചത്.നവംബർ 12 മുതൽ സിംഗപ്പൂർ നൽകുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ഇന്ത്യ അംഗീകരിച്ചു തുടങ്ങിയിട്ടുണ്ട്.
സിംഗപ്പൂരിൻറെ യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, CoWin പോലുള്ള ഒരു ആപ്പ് വഴി വാക്സിനേഷൻ തെളിവ് സമർപ്പിച്ചാൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ക്വാറന്റൈൻ ഒഴിവാക്കാം.