ലൈംഗികത്തൊഴില്‍ ഇനി നിയമപരം ക്രിമിനല്‍ നടപടിയെടുക്കാന്‍ കഴിയില്ല – സുപ്രീം കോടതി

Headlines India Life Style

ന്യൂഡല്‍ഹി : ലൈംഗിക തൊഴിലാളികള്‍ക്കെതിരെ ക്രിമിനല്‍ നടപടി പാടില്ലെന്നും, അത് അന്തസുള്ള ഒരു തൊഴിലാണെന്നും സുപ്രിം കോടതി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 അനുസരിച്ച് ലൈംഗിക തൊഴിലാളികള്‍ക്ക് തങ്ങള്‍ ആഗ്രഹിക്കുന്ന പോലെ തൊഴില്‍ എടുത്ത് ജീവിക്കാനുള്ള എല്ലാ അവകാശവമുണ്ടെന്ന് സുപ്രിം കോടതി വ്യക്തമാക്കി.

ലൈംഗികത്തൊഴിലാളി പ്രായപൂര്‍ത്തിയായ ആളാണെന്നും സമ്മതത്തോടെയാണ് പങ്കെടുക്കുന്നതെന്നും വ്യക്തമായാല്‍ പൊലീസിന് ഇടപെടാന്‍ യാതൊരു അധികാരവുമില്ല. അവരെ ശല്യപ്പെടുത്താന്‍ പാടില്ലെന്നും അവര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ എടുക്കാന്‍ പാടില്ലെന്നും സുപ്രീം കോടതി നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.

ജസ്റ്റിസ് എല്‍ നാഗേശ്വര റാവു അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്. ലൈംഗിക തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി ആറ് നിര്‍ദേശങ്ങളും കോടതി പുറപ്പെടുവിച്ചു. ലൈംഗികത്തൊഴിലാളികള്‍ക്കും നിയമത്തിൻറെ തുല്യ സംരക്ഷണത്തിനുള്ള അര്‍ഹതയുണ്ടെന്ന് ബെഞ്ച് വ്യക്തമാക്കി. പ്രായത്തിൻറെ യും സമ്മതത്തിൻറെയും അടിസ്ഥാനത്തില്‍ എല്ലാ കേസുകളിലും ക്രിമിനല്‍ നിയമം ഒരുപോലെ ബാധകമാകണം.

ലൈംഗിക വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു എന്നതിൻറെ പേരില്‍ അവരുടെ കുട്ടിയെ അമ്മയില്‍ നിന്ന് വേര്‍പെടുത്താന്‍ പാടില്ലെന്നും സുപ്രീം കോടതി നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. മനുഷ്യൻറെ മാന്യതയുടെയും അന്തസ്സിൻറെ യും അടിസ്ഥാന സംരക്ഷണം ലൈംഗികത്തൊഴിലാളികള്‍ക്കും അവരുടെ കുട്ടികള്‍ക്കും ബാധകമാണെന്നും കോടതി പറഞ്ഞു. അതേസമയം, വേശ്യാലയം നടത്തുന്നത് നിയമവിരുദ്ധമാണെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്.