അര്‍ജന്റീനിയന്‍ സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്യൂറോ ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. ബുധനാഴ്ച നൗ ക്യാമ്പില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അഗ്യൂറോ തന്നെയാണ് വിരമിക്കുന്നതായി അറിയിച്ചത്. ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകള്‍ കാരണമാണ് താന്‍ വിരമിക്കുന്നതെന്ന് ബാഴ്‌സലോണ താരം അറിയിച്ചു.
നിറകണ്ണുകളോടെയാണ് അഗ്യൂറോ തൻറെ തീരുമാനം പ്രഖ്യാപിച്ചത്. ഫ്രീ ഏജന്റായി പുതിയ സീസണില്‍ സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണക്കൊപ്പം ചേര്‍ന്ന അഗ്യൂറോ ഒക്ടോബര്‍ 30ന് അലാവസിനെതിരായ മത്സരത്തിനിടെ കുഴഞ്ഞുവീണിരുന്നു.
മാഞ്ചെസ്റ്റര്‍ സിറ്റിയില്‍ നിന്ന് ബാഴ്സയിലെത്തിയ അഗ്യൂറോയ്ക്ക് ഇതുവരെ അഞ്ചു മത്സരങ്ങള്‍ മാത്രമാണ് ക്ലബ്ബിനായി കളിക്കാനായത്. കരിയറില്‍ 666 മത്സരങ്ങളില്‍ നിന്നും 379 ഗോളുകളും 146 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുള്ള ഈ 33 കാരന്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോള്‍വേട്ടക്കാരനാണ്.