ജിദ്ദ: ഇന്ത്യയിൽ നിന്നും പാകിസ്ഥാനിൽ നിന്നും സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് വലിയ ആശ്വാസത്തിൻറെ വാർത്ത. ഇന്ത്യയും പാകിസ്ഥാനും ഉൾപ്പെടെ ആറ് രാജ്യങ്ങളിൽ നിന്നുള്ള യാത്രാ നിയന്ത്രണങ്ങൾ നീക്കാൻ സൗദി അറേബ്യ തീരുമാനിച്ചു. ഈ രാജ്യങ്ങളിൽ നിന്ന് വാക്സിനേഷൻ പൂർത്തിയാക്കിയ യാത്രക്കാർക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശനം നൽകുമെന്നാണ് വിവരം.
അറബ് ന്യൂസ് അനുസരിച്ച് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, പൂർണ്ണമായും വാക്സിനേഷൻ എടുത്ത കുടിയേറ്റക്കാർക്ക് സൗദി അറേബ്യയിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കും. അത്തരക്കാർ പ്രവേശനത്തിന് മുമ്പ് ഏതെങ്കിലും മൂന്നാം രാജ്യങ്ങളിൽ 14 ദിവസം ക്വാറന്റൈൻ ചെയ്യേണ്ടതില്ല. ഡിസംബർ 1 മുതൽ ഈ മാർഗരേഖ പ്രാബല്യത്തിൽ വരുമെന്ന് സൗദി അറേബ്യൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ രാജ്യങ്ങളിൽ നിന്ന് വരുന്നവർ വാക്സിനേഷൻ നൽകിയിട്ടും അഞ്ച് ദിവസം ക്വാറന്റൈനിൽ കഴിയേണ്ടിവരും.
കൊറോണ കേസുകൾ വർധിച്ചതിനെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ സൗദി നേരിട്ടുള്ള പ്രവേശനം നിരോധിച്ചിരുന്നു. യാത്രാ നിയന്ത്രണങ്ങളുള്ള രാജ്യങ്ങളിൽ ലെബനൻ, യുഎഇ, ഈജിപ്ത്, തുർക്കി, യുഎസ്, യുകെ, ജർമ്മനി, ഫ്രാൻസ്, ഇറ്റലി, അയർലൻഡ്, പോർച്ചുഗൽ, സ്വിറ്റ്സർലൻഡ്, സ്വീഡൻ, ബ്രസീൽ, അർജന്റീന, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ഇന്ത്യ, ഇന്തോനേഷ്യ, ജപ്പാൻ എന്നിവ ഉൾപ്പെടുന്നു.